ടരന്റീനോയുടെ സിനിമകൾ പൊതുവെ subtle ആയി മാത്രം പൊളിറ്റിക്സ് കൈകാര്യം ചെയ്യുന്നവയാണ്. പൾപ് ഫിക്ഷനിലെ പോപ് കൾച്ചർ ക്രിട്ടിസിസം ആയാലും ജാക്കി ബ്രൌണിലും ഡെത്ത് പ്രൂഫിലും കിൽ ബില്ലിലുമുള്ള ഫെമിനിസ്റ്റ് തീമായാലും ജാക്കി ബ്രൌണിലും ഇൻഗ്ലോറിയസ് ബാസ്റ്റേഡ്സിലുമുള്ള റേസിസവുമായി ബന്ധപ്പെട്ട തീമുകളായാലും, അതെല്ലാം നറേറ്റീവിനു പിന്നിലാണ്. അതുകൊണ്ടു തന്നെ ആവറേജ് ടരന്റീനോ ആരാധകർ ഈ പൊളിറ്റിക്കൽ സബ്‌ടെക്സ്റ്റ് തിരിച്ചറിയണമെന്നില്ല.
ടരന്റീനോയുടെ പുതിയ ഫിലിം ‘Hateful Eight’ ആണു വളരെ പ്രത്യക്ഷത്തിൽ തന്നെ പൊളിറ്റിക്സ് കൈകാര്യം ചെയ്യുന്ന ആദ്യത്തെ ടരന്റിനോ ഫിലിം എന്നു തോന്നുന്നു. വംശീയത കൂടുതൽ കൂടുതൽ ചർച്ചാവിഷയമാകുന്ന സമൂഹത്തോട് ടരന്റീനോ പറയുന്ന, സിവിൽ വാറിന്റെ അലിഗറിയെന്നു പറയാവുന്ന, വൈരാഗ്യത്തിന്റെയും പകയുടെയും വയലൻസിന്റെയും കഥയാണു ‘Hateful Eight’. ഈ കാലഘട്ടം ഇതാവശ്യപ്പെടുന്നു എന്നു തിരിച്ചറിഞ്ഞ് കലാകാരൻ തന്റെ മീഡിയത്തിലൂടെ സമൂഹത്തോട് സംവദിക്കാൻ ശ്രമിക്കുന്നു എന്നാണു ഞാൻ മനസ്സിലാക്കുന്നത്.
വെള്ളക്കാരനും കറുത്തവനും ലാറ്റിനോയും തമ്മിൽതമ്മിലുള്ള വൈരാഗ്യം, ഗൺ കൾച്ചർ, നിയമപാലനമെന്ന ഓമനപ്പേരിലുള്ള വയലൻസ്, ഓർഗനൈസ്‌ഡ് ക്രൈം എന്നിങ്ങനെ അമേരിക്കൻ രാഷ്ട്രീയയാഥാർത്ഥ്യത്തെ പ്രശ്നഭരിതമാക്കുന്ന ഘടകങ്ങളെല്ലാം കഥയിലുണ്ട്.
കഥാസംഗ്രഹം-(സ്പോയിലറില്ലാതെ !!) സിവിൽവാറിനു ശേഷമുള്ള കാലഘട്ടം. കലുഷിതമായ കാലാവസ്ഥയിൽ നിന്നും രക്ഷപെടാനായി വയോമിംഗിലെ ഒരു സത്രത്തിലെത്തുന്ന എട്ടുപേരാണു പ്രധാനകഥാപാത്രങ്ങൾ. ആറ് അധ്യായങ്ങളുള്ള സിനിമയിൽ ആദ്യത്തെ ചാപ്റ്റർ സത്രത്തിനു മുൻപാണ്. നാലുകഥാപാത്രങ്ങളെ ഇവിടെ അവതരിപ്പിക്കുന്നു. ബൌണ്ടി ഹണ്ടറായ ജോൺ റൂത്ത് (Kurt Russell), ക്രിമിനലായ ഡെയ്സി ഡോമെർഗ്യൂവിനെ(Jennifer Jason Leigh) പോലീസിലേല്പിക്കാൻ കൊണ്ടുപോകുന്നു. അവരുടെ കുതിരവണ്ടിയിലിടം തേടി ആദ്യം മറ്റൊരു ബൌണ്ടി ഹണ്ടറായ മേജർ മാർക്വി വാറനും (Samuel L. Jackson), പിന്നീട് അവർ പോകുന്ന സ്ഥലത്തെ ഷെറീഫായി സ്ഥാനമേറ്റെടുക്കാൻ പോകുന്ന ക്രിസ് മാനിക്സുമെത്തുന്നു (Walton Goggins). ഇവർ സത്രത്തിലെത്തുന്പോൾ നാലുപേരവിടെയുണ്ട്. മെക്സിക്കൻ ബോബ് (Demián Bichir), ബ്രിട്ടീഷുകാരനായ ഓസ്‌വാൾഡോ (Tim Roth), മറ്റൊരു വെള്ളക്കാരനായ ജോ ഗേജ് (Michael Madsen), പിന്നെ സിവിൽ വാറിൽ സൌത്തിനു വേണ്ടി ഫൈറ്റ് ചെയ്ത ജെനറൽ സാൻഡി സ്മിതേഴ്സ് (Bruce Dern) എന്നിവർ.
കറുത്തവനായ മാർക്വി വാറനോട് സ്മിതേഴ്സിനും മാനിക്സിനും തോന്നുന്ന വംശീയമായ ശത്രുതയിൽനിന്നാണു കഥ തുടരുന്നത്. മാർക്വി വാറനും സ്മിതേഴ്സും തമ്മിലുള്ള സംഘർഷത്തിനിടെ ആരും കാണാതെ ഒരാൾ കാപ്പിയിൽ വിഷം കലക്കുകയും, അതുകുടിച്ച് രണ്ടുപേർ മരിക്കുകയും ചെയ്യുന്നതോടെ കഥ ഒരു whodunit മിസ്റ്ററിയുടെ രൂപത്തിലേക്ക് മാറുന്നു. അവിടുന്ന് അന്നു കാലത്തു സംഭവിച്ച കഥപറയുന്ന ഫ്ലാഷ്ബാക്കിലൂടെ ഓർഗനൈസ്ഡ് ക്രൈമിലെത്തുന്നു. 3, 4, 5 അധ്യായങ്ങൾ അതിഭീകരമായി bloody & violent ആണ്.
പൊളിറ്റിക്കൽ അലിഗറി
സിവിൽ വാറിനു ശേഷമുള്ള കാലഘട്ടത്തിലാണു കഥ നടക്കുന്നതെന്ന് സൂചിപ്പിച്ചു. എന്നാൽ ഈ കഥ തന്നെ സിവിൽ വാറിന്റെ അലിഗറിയായി മനസ്സിലാക്കാം. (അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളും തമ്മിലായിരുന്നു സിവിൽ വാറെന്നും, ലിന്കൺ അതിൽ വടക്കരുടെ നേതാവായിരുന്നെന്നും, സിവിൽ വാറിൽ തെക്കൻ സംസ്ഥാനങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് അമേരിക്കയിൽ അടിമത്തം അവസാനിപ്പിച്ചതെന്നുമുള്ള മിനിമം ചരിത്രബോധമില്ലാതെ ഈ സിനിമ കാണരുത് !) സത്രത്തെ അവർ ആദ്യം നോർത്തും സൌത്തുമായി വിഭജിക്കുന്നുണ്ട്. ബാർ ഉള്ള ഭാഗം (culturally liberal) നോർത്ത്. ഫയർപ്ലേസുള്ള സ്ഥലം സൌത്ത്. (സിവിൽ വാറിൽ യുദ്ധം കൂടുതലും തെക്കൻ സംസ്ഥാനങ്ങളിലായിരുന്നു, പ്രത്യേകിച്ചും ജോർജിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ !). ഫയർപ്ലേസിനരികിലുള്ള ജോ ഗേജിന്റെ കൈയിൽ നിന്നും തോക്ക് വാങ്ങാൻ ബാറിനരികിലുള്ള ജോൺ റൂത്ത് ഫയർപ്ലേസിനരികിലേക്ക് ചെല്ലുന്നു. ഇതിൽ ജോൺ റൂത്തിനെ കറുത്തവനായ മാർക്വി സഹായിക്കുന്നു. സിവിൽ വാറിൽ സംഭവിച്ചതും ഇതുതന്നെയായിരുന്നു. തെക്കിനെതിരെ വടക്കർ യുദ്ധത്തിനുപോകുന്നു, വടക്കരെ കറുത്തവർ സഹായിക്കുന്നു. (ഇതിനു സമകാലീന അമേരിക്കൻ രാഷ്ട്രീയത്തിൽ മറ്റൊരു അനാലജിയുണ്ട്. ഗൺ വയലൻസ് തടയാൻ ഒബാമയും വടക്കുനിന്നുള്ള ഡെമോക്രാറ്റുകളും background check പോലുള്ള നിയമം കൊണ്ടുവരാൻനോക്കുന്നു, തെക്കുനിന്നുള്ള റിപ്പബ്ലിക്കൻമാർ തടയാൻ നോക്കുന്നു. Black Lives Matter മൂവ്മെന്റുകളൊക്കെ ഡെമോക്രാറ്റ്സിനെ പിന്തുണക്കുന്നു.)
സമീപകാലത്ത് police brutality-ക്കെതിരെയുള്ള പ്രതിഷേധപരിപാടികളിൽ ടരന്റിനോ സജീവമായി പന്കെടുത്തിരുന്നു. ഇതിനു പകപോക്കലെന്നോണം Hateful Eight ബഹിഷ്കരിക്കാൻ പോലീസുകാരുടെ സംഘടന ആഹ്വാനം ചെയ്യുകയുമുണ്ടായി. എന്തായാലും ഹെയ്റ്റ്‌ഫുൾ എയ്റ്റിലെ നിയമപാലകരെല്ലാം വയലൻസിനൊരു മടിയുമില്ലാത്തവരാണ്. മാർക്വി നുണയനും മാനിപ്പുലേറ്ററുമാണെന്കിൽ, ജോൺ റൂത്ത് ഒരു ദാക്ഷിണ്യവുമില്ലാതെയാണു സ്ത്രീയായ ഡെയ്സിയെ മർദ്ദിക്കുന്നത്. മാനിക്സാകട്ടെ കടുത്ത വർണവെറിയനാണ്. മാർക്വിയുടെ കൈയിലുള്ള ലിന്കന്റെ കത്ത് സിനിമയിൽ പലതവണ, അതീവപ്രാധാന്യത്തോടെ പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ അവസാനരംഗത്താണ് ഈ കത്തിന്റെ ഉള്ളടക്കം വായിച്ചുകേൾക്കുന്നത്. കത്തുവായിച്ച മാനിക്സ് കരുതുന്നത് ആ കത്ത് കൄത്രിമമായി ഉണ്ടാക്കിയതാണെന്നാണ്. അതിനെ ശരിവെക്കുന്ന രീതിയിലാണു മാർക്വി പ്രതികരിക്കുന്നതും. കത്ത് വ്യാജമാണെന്കിലും അല്ലെന്കിലും അടിമത്തം നിർത്തലാക്കിയ ലിന്കന്റെ കത്ത് ചുരുട്ടിക്കൂട്ടി വലിച്ചെറിയുന്ന വെളുത്ത നിയമപാലകന്റെ ഇമേജിലാണു സിനിമയവസാനിക്കുന്നത്. പോലീസുകാരുൾപ്പെട്ട വംശീയത കലർന്ന കൊലപാതകങ്ങൾ വാർത്തയായിക്കൊണ്ടിരിക്കുന്ന സമകാലീന അമേരിക്കൻ പശ്ചാത്തലത്തോട് പരോക്ഷമായെന്കിലും ഈ ദൄശ്യം സംവദിക്കുന്നുണ്ടെന്ന് കരുതുന്നു.
പകനിറഞ്ഞ എട്ടുപേരും വന്നെത്തുന്നു ഹാബെർഡാഷെറി സമകാലീന അമേരിക്കൻ അവസ്ഥയുടെ അനാലജിയായും കാണാം. It’s like a boiling pot with all races, colors, genders and it’s about to explode. പുറത്ത് കൊടുന്കാറ്റ് വളരെ മോശമായിരിക്കുന്പോഴും കതകടച്ച് അവരുടേതു മാത്രമായ വർണവെറിയുടെയും വയലൻസിന്റെയും ലോകത്തായിരിക്കാനാണ് ഓരോ കഥാപാത്രവും ശ്രമിക്കുന്നത്. കാലാവസ്ഥാവ്യതിയാനമടക്കമുള്ള അടിയന്തിരപ്രശ്നങ്ങളോട് ആവറേജ് അമേരിക്കക്കാരൻ പ്രതികരിക്കുന്ന വിധവും ഇതുതന്നെ.
ഒറ്റക്കാഴ്ചയിൽ നിന്നാണിതെഴുതിയത്. തീർച്ചയായും ഈ സിനിമ (with all it’s flaws and internal inconsistencies) കൂടുതൽ വിശദമായ കാഴ്ചയും എഴുത്തും അർഹിക്കുന്നു എന്നതിൽ തർക്കമില്ല.
2 comments:
നന്ദി.. Subtitle ഇല്ലാതെ സാദാ ഇംഗ്ലീഷ് cinema പോലും കേട്ടാൽ മനസിലാവില്ല പിന്നെ ടരന്റീനോയുടെ സിനിമ ആയതു കൊണ്ട് പോയി.. Subject ന്റെ ആഴം ഇപ്പോഴാണ് മനസിലായത്..
നന്ദി.. Subtitle ഇല്ലാതെ സാദാ ഇംഗ്ലീഷ് cinema പോലും കേട്ടാൽ മനസിലാവില്ല പിന്നെ ടരന്റീനോയുടെ സിനിമ ആയതു കൊണ്ട് പോയി.. Subject ന്റെ ആഴം ഇപ്പോഴാണ് മനസിലായത്..
Post a Comment