Tuesday, January 26, 2010

ഒരു സിനിമ-ലിസ്റ്റ് കൂടി...

ജനുവരി ലിസ്റ്റുകളുടെ മാസമാണ്…2000 മുതൽ 2009 വരെയുള്ള പതിറ്റാണ്ടിനു ശേഷം വരുന്നതാകയാൽ ഈ ജനുവരി പ്രത്യേകിച്ചും. പുസ്തകം, സിനിമ എന്നു തുടങ്ങി ലിസ്റ്റുണ്ടാക്കാൻ പറ്റുന്ന എന്തിനെക്കുറിച്ചും ലിസ്റ്റുകൾ വരുന്നു. അധികവും ടോപ് 10, ടോപ് 25, ടോപ് 50 തുടങ്ങിയ സ്ഥിരം ഫോർമാറ്റുകളിൽ. ഓരോ ലിസ്റ്റുകൾക്കും ഓരോ രാഷ്ട്രീയമുണ്ട് എന്നതുപോലെ പരിമിതികളുമുണ്ട്. ലിസ്റ്റുണ്ടാക്കുന്ന വ്യക്തിയുടെ/സ്ഥാപനത്തിന്റെ/ഗ്രൂപ്പിന്റെ അഭിരുചികളും ആത്മനിഷ്ഠമായ താത്പര്യങ്ങളും ഓരോ ലിസ്റ്റിലുമുണ്ടാകും.

കുറെയധികം ലിസ്റ്റുകൾ കണ്ടപ്പോൾ, ഒന്നെനിക്കും ഉണ്ടാക്കണമെന്നു തോന്നി, നല്ലതെന്നു തോന്നിയ സിനിമകളെക്കുറിച്ച്. പക്ഷേ, ഇത് ഒരു ലിസ്റ്റല്ല ഒന്നിലധികം ലിസ്റ്റുകളുടെ കലർപ്പാണ്.

ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ചതെന്ന് എനിക്കു തോന്നിയ സിനിമകൾ ഇതൊക്കെയാണ്.

1. Cache-മൈക്കൽ ഹാനേക്
2. City of God-ഫെർണാണ്ടോ മെയ്റേലിയസ്
3. Magdalene sisters-Peter Mullan
4. White Ribbon-മൈക്കൽ ഹാനേക്
5. Dancer in the Dark-ലാർസ് വോൺ ട്രയർ
6. Il Divo-പൌലോ സോറന്റിനോ-ഇറ്റലി
7. 4 luni, 3 saptamâni si 2 zile-Cristian Mungju-റൊമേനിയ
8. The Banishment- Andrei Zvyagintsev-റഷ്യ
9. Amores Perros-അലഹാന്ദ്രോ ഗോൺസാൽവസ് ഇനാരിട്ടു-മെക്സിക്കോ
10. The New World-ടെറൻസ് മാലിക്
11. Gangs of New york-മാർട്ടിൻ സ്കോർസേസി
12. Best of Youth - Marco Tullio Giordana- ഇറ്റലി
13. Das Experiment- Oliver Hirschbiegel-
14. Downfall - Oliver Hirschbiegel
15. The Pianist - Roman Polanski
16. Che (Part I&II)- സ്റ്റീവൻ സോഡർബെർഗ്

സിനിമയിലെ Transcendalism നിങ്ങൾക്കിഷ്ടമാണെങ്കിൽ, നിങ്ങൾക്കുള്ള ലിസ്റ്റ്…
1. The Banishment, The Return-രണ്ടും Andrei Zvyagintsev എന്ന റഷ്യൻ സംവിധായകന്റേത്
2. Silent Light-കാർലൊസ് റെയ്ഗദാസ്, മെക്സിക്കോ.
3. The new World-ടെറൻസ് മാലിക്, യു.എസ്. എ
4. To the left of the father-ലുയി ഫെർണാണ്ടോ കാർവാലോ, ബ്രസീൽ
5. Distant, Climates, Three Monkeys-മൂന്നും Nuri Bilge Ceylan എന്ന ടർക്കിഷ് സംവിധായകന്റേത്.

സിറ്റി ഓഫ് ഗോഡ് എന്ന ബ്രസീലിയൻ സിനിമ, ഒരു പുതിയ ജനുസ്സിനു തന്നെ തുടക്കമായി എന്നു പറയാം. ഗാംഗ്‌സ്റ്റർ സിനിമകൾ മുൻപും ഉണ്ടായിരുന്നെങ്കിലും, അതിൽ അതിശയകരമായ രീതിയിൽ റിയലിസവും രാഷ്ട്രീയവും കലർത്തിയത് ആദ്യമായിട്ടായിരുന്നു. ഈ ജനുസ്സിൽ പിന്നീടു വന്ന സിനിമകൾ, അല്ലെങ്കിൽ കഴിഞ്ഞ പതിറ്റാണ്ടിലെ ഗാംഗ്‌സ്റ്റർ സിനിമകൾ…
1. City of God
2. Gomorrah-മറ്റെയോ ഗാരോൺ- ഇറ്റലി
3. Jarusalema-റാൽഫ് സിമാൻ-സൌത്ത് ആഫ്രിക്ക
4. സുബ്രഹ്മണ്യപുരം-ശശികുമാർ-(തമിഴ്)
5. Gangs of new york-സ്കോർസേസി
6. Crime Novel-മിഷേൽ പ്ലാസിഡോ
ഗാംഗ്സ് ഓഫ് ന്യൂയോർക്ക് flawed ആണെന്ന് സമ്മതിക്കുന്നുവെങ്കിലും അതൊരു പ്രധാനപ്പെട്ട വർക്കായിരുന്നു. സംസ്കാരം, ബാർബേറിസം എന്നിവയുമായി ബന്ധപ്പെട്ട ചില പ്രധാന ആശയങ്ങൾ ആ സിനിമ ഉയർത്തുന്നുണ്ട്.


കാഴ്ചയുടെ ഓരോ നിമിഷവും പ്രേക്ഷകനിൽ നിന്നും ബൌദ്ധികമായ പങ്കാളിത്തം ആവശ്യപ്പെടുന്ന സിനിമകൾ നിങ്ങൾക്കിഷ്ടമാണെങ്കിൽ…
1. Il Divo
2. Dom Zly(2009)- Wojciech Smarzowski-പോളണ്ട്
3. 2046 (2004) - കർ വായ് വോങ്ങ്
4. 99 Francs-യാൻ കോനൻ-ഫ്രാൻസ്
5. The sea that thinks- Gert de Graaff-ജർമ്മനി
6. Science of sleep-Michel Gondry
7. Eternal sunshine of the spotless mind- Michel Gondry
8. Yella- Christian Petzold- ജർമ്മനി

അല്പം ഫിലോസഫിയുടെ ഹാങ്ങോവർ ഉള്ള സിനിമകൾ ഇഷ്ടമാണെങ്കിൽ...
1. The man who wasn't there- Coen Brothers
2. A Serious Man -Coen Brothers
3. No Country for old men- Coen Brothers
4. 3 Iron-കിം കി ഡുക്
5. Spring, Summer, Fall, Winter and spring…കിം കി ഡുക്

ഇതുപോലെ ഒരു ലിസ്റ്റിൽ നിന്നും ഒഴിവാക്കാനാകാത്തവിധം ആസ്വദിക്കാൻ സാധിച്ച സിനിമകൾ
1. The three burials of Melquiyades Estrada-ടോമി ലീ ജോൺസ്
2. The Motorcycle Diaries-വാൾട്ടർ സാലസ്
3. Big Fish-ടിം ബർട്ടൺ
4. In America-ജിം ഷെറിഡാൻ
5. Absurdistan-Veit Helmer
6. Zatoichi-തകേഷി കിത്താനോ
7. The Sea inside-അലഹാന്ദ്രോ അമനേബാർ-സ്പെയിൻ
8. Volver-അൽമഡോവർ-സ്പെയിൻ
9. L'ennemi intime (2007)- Florent Emilio Siri-ഫ്രാൻസ്
10. Elephant-ഗുസ് വാൻ സന്റ് – അമേരിക്ക
11. Maria Full of Grace- Joshua Marston
12. Pan's Labyrinth-Guillermo del Toro

Edit: വിട്ടു പോയ ചിലത് ഇവിടെ ചേർക്കുന്നു.
13. Lives of Others- Florian Henckel von Donnersmarck-ജർമ്മനി
14. The Unburied Man-മാർത്താ മെസോറസ്-ഹംഗറി
15. Forsaken Land-വിമുക്തി ജയസുന്ദര-ശ്രീലങ്ക


ഇനിയും കണ്ടിട്ടില്ലാത്ത സിനിമകൾ ഒരുപാടുണ്ട്. കണ്ടതിൽ നല്ലതെന്നു തോന്നിയവയും ഇനിയുമുണ്ട്. എങ്കിലും ഏതൊരു ലിസ്റ്റിനും ഒരവസാനം വേണമല്ലോ…

38 comments:

ശ്രീ said...

ഇത്രയും നീണ്ട ഒരു ലിസ്റ്റിനു നന്ദി. കണ്ടിരിയ്ക്കേണ്ട സിനിമകള്‍ ഒരുപാടുണ്ട് എന്നര്‍ത്ഥം!

Unknown said...

നല്ല ലിസ്റ്റ്..Das Leben der Anderen അഥവാ The Lives of others കണ്ടിട്ടില്ലേ അതോ ഒഴിവാക്കിയതോ?

Rajeeve Chelanat said...

നന്ദി റോബീ...പക്ഷേ, ഒരു കാര്യം..ഇനിയും എന്നെ കൊതിപ്പിക്കാമെന്നു കരുതണ്ട...ടോറന്റിന്റെ വിദ്യ ഞാന്‍ പഠിച്ചു.. ഒരു external hard disc-ഉം ഒപ്പിച്ചു..ഇതിലെ എല്ലാം ഞാന്‍ ഡൌണ്‍‌ലോഡ് ചെയ്ത് കാണിച്ചുതരാം...:-)

5:00 മണി said...

നീണ്ട ലിസ്റ്റിന് നന്ദി..
താങ്കളുടെ ബ്ലോഗ്, ലോങ്ങ് ഷോര്‍ട്സ് തുടങ്ങിയവയിലെ റിവ്യൂ വായിച്ചതിനു ശേഷം പ്രതീക്ഷയോടെ ടോറന്റ് തപ്പാറുണ്ട്. പക്ഷേ മാസത്തില്‍ ഒരു റിവ്യൂ കിട്ടിയാല്‍ ഭാഗ്യം. ആതുകൊണ്ട് തന്നെ നീണ്ട ലിസ്റ്റിന് നന്ദി.

ഐഎംഡിബി ടോപ് മൂവീ ചാര്‍ട്ട് ആണ് ആശ്രയിക്കാറുള്ളത്, പക്ഷേ ഒരു വിശ്വാസക്കുറവുണ്ട്. ചിലപ്പോ ശരിയാക്കി കളയും.

Nat said...

നല്ല ലിസ്റ്റ്. ഇതില്‍ ഞാന്‍ കാണാത്തതായി 3 -4 സിനിമകള്‍ ഉണ്ട്. കാണണം. മൂന്നാംലോകപ്രാതിനിധ്യം കുറഞ്ഞു പോയോ? എന്റെ ലിസ്റ്റില്‍ ഉള്ള രണ്ട് സംവിധായികമാരുടെ പേരു പറയട്ടെ, യാസ്മീല സബാനിക്കും (‌ബോസ്നിയ) ലൂസിയ പുഎന്‍സോയും (അര്‍ജന്റീന).

Melethil said...

ആഹ, നല്ല ലിസ്റ്റ്!!റിട്ടേണ്‍, സീ ഇന്‍സൈഡ്‌ ഒക്കെ വിട്ടോന്നു നോക്കി.അതുമുണ്ട്. കലക്കന്‍. Turtles Can Fly , Little Red Flowers കൂടി ഉള്‍പ്പെടുത്താമായിരുന്നു. ബാക്കിയൊക്കെ ലിസ്റ്റിലുണ്ട്. :)

Santhosh Chandran Karayil said...

thanks

വെള്ളെഴുത്ത് said...

Oliver Hirschbiegel ഈ മനുഷ്യനെന്താ മെയിൻ ലിസ്റ്റിൽ രണ്ടുപ്രാവശ്യം എന്നാലോചിച്ച് താഴെ നോക്കുമ്പം ഫിലോസഫിയുടെ അസുഖമുള്ളവർക്കായി കോയൻ ബ്രദേഴ്സ് മൂന്നു പ്രാവശ്യം!! എന്തായാലും നല്ല ലിസ്റ്റ് റോബീ. ഇതെടുത്ത് പത്രത്തിനു കൊടുക്കാം. അടുത്തപ്രാവശ്യത്തെ ചെറുകിട ഫെസ്റ്റിവലുകാരുടെ സിനിമാന്വേഷണം കുറച്ചുകൂടി എളുപ്പവും ഊർജിതവുമാകട്ടേ. സിനിമ ഏതു ക്രമത്തിൽ കാണണം എന്നറിയാൻ ഞാൻ ഇതെടുത്തു വയ്ക്കുന്നു. ചിലതൊക്കെ കിട്ടാനുണ്ട്. എൽ ഡിവോ, സീ ഇൻസൈഡ് ‘അവിടെ ഇല്ലാതിരുന്ന മനുഷ്യൻ, ക്രൈം നോവൽഗൌരവശാലിയായ മനുഷ്യൻ തുടങ്ങിയവ. . മിൽക്ക് ഓഫ് സോറോ, വയലിൻ , പ്ലോയ്, മെമെന്റോ , എവെർ ലാസ്റ്റിംഗ് മൊമെന്റ്സ് .. ഇതൊക്കെ എവിടെ കൊണ്ടു ചെന്നു വയ്ക്കും?

Roby said...

കണ്ണൻ. അത് വിട്ടു പോയതായിരുന്നു. ചേർത്തിട്ടുണ്ട്. നന്ദി

@5:00 മണി,
ഐഎംഡിബി ടോപ് മൂവീ ചാര്‍ട്ട് ഒരു പോപുലർ മൂവി ലിസ്റ്റാണ്. അതിൽ വോട്ടേഴ്സ് അധികം ചെറുപ്പക്കാരും അമേരിക്കക്കാരും ആയതിനാൽ അമേരിക്കൻ സിനിമകളോട് പക്ഷപാതമുണ്ട്. എങ്കിലും നല്ല കുറെ സിനിമകൾ ആ ലിസ്റ്റിലുണ്ട്.

നതാഷ, മൂന്നാം ലോക പ്രാതിനിധ്യം കുറയുന്ന കാര്യം ഞാനാലോചിക്കാറുണ്ട്. വ്യക്തിനിഷ്ഠത തീർത്തും ഒഴിവാക്കാനാവില്ല. ശ്രീലങ്കയിൽ നിന്നും ഹംഗറിയിൽ നിന്നുമുള്ള ഓരോ സിനിമകൾ വിട്ടുപോയത് ചേർത്തിട്ടുണ്ട്. പിന്നെ മൂന്നാം ലോക പ്രാതിനിധ്യം ഉറപ്പുവരുത്താൻ ഇത് ഇന്ത്യയിലെ ഫെസ്റ്റിവൽ സെലക്ഷൻ ഒന്നുമല്ലല്ലോ...:)

മേലേത്തിൽ, അതു രണ്ടും കണ്ടിട്ടില്ല.

വെള്ളേ,
പ്ലോയ്, എവെർ ലാസ്റ്റിംഗ് മൊമെന്റ്സ് കണ്ടിട്ടില്ല.
മെമെന്റോ-അതിനു മുൻപേ ഇറിവേഴ്സിബിൾ വരില്ലേ?

വയലിൻ-തീർച്ചയായും നല്ലൊരു സിനിമയായിരുന്നു. (ഒന്നുകൂടി എഡിറ്റ് ചെയ്യണം.)
മിൽക് ഓഫ് സോറോ-നോട്ട് അ ബാഡ് ഫിലിം- എന്നേ എനിക്കു തോന്നിയുള്ളൂ. ഒരു എക്സോട്ടിക് തീം എന്നു സായിപ്പിനു തോന്നി. അതുകൊണ്ടല്ലേ ബെർളിനിൽ അവാർഡു കിട്ടിയത്.

ശ്രീ, നന്ദി

രാജീവ്മാഷെ-:)

prasanth kalathil said...

റോബിയുടെ ലിസ്റ്റിൽ ആന്റിക്രൈസ്റ്റ് ഇല്ല !

t.k. formerly known as thomman said...

റോബി,
ലിസ്റ്റിലില്ലാത്ത, എനിക്ക് വളരെ ഇഷ്ടപ്പെട്ട 2000-2009 കാലഘട്ടത്തിലെ ചിത്രങ്ങള്‍ ഇവയാണ്:
Babel
Borat: Cultural Learnings of America for Make Benefit Glorious Nation of Kazakhstan
Crash (by Paul Haggis)
Lost in Translation
Master and Commander: The Far Side of the World
Memento
The Aviator
The Dark Knight
The Hours
The Others
The Pursuit of Happyness
There Will Be Blood
Traffic
The Sideways

എല്ലാം ഹോളിവുഡ് ചിത്രങ്ങള്‍ തന്നെ.

കഴിഞ്ഞകൊല്ലം മോശമല്ലായിരുന്നു; 3 ചിത്രങ്ങള്‍ എങ്കിലും ഉണ്ട്, The Serious Man കൂടാതെ :
Avatar - 3D
District 9
Precious: Based on the Novel ‘Push’ by Sapphire

Lord of the Rings trilogy ഇറങ്ങിയത് കഴിഞ്ഞ ദശാബ്ദത്തിലായിരുന്നു എന്നതും പരാമര്‍ശിക്കപ്പെടേണ്ട ഒരു കാര്യമാണെന്ന് തോന്നുന്നു.

സ്വപ്നാടകന്‍ said...

കൂടുതലും കാണാത്ത ചിത്രങ്ങള്‍..
ലിസ്റ്റിനു നന്ദി..

Roby said...

പ്രശാന്ത്, ആന്റിക്രൈസ്റ്റ് വിട്ടുപോയതല്ല...:)

ടികെ,
ബാബേൽ, 21 ഗ്രാംസ് ക്കെ ഇഷ്ടമായ സിനിമകളാണ്. ആ ട്രിലജിയുടെ ആദ്യഭാഗം അമോറെസ് പെറൊസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റ് നോക്കി അമോറെസ് പെറോസ് കാണുന്ന ആരും പിന്നീടു വന്ന ഈ സിനിമകൾ കൂടി കാണാൻ ടെം‌പ്റ്റഡ് ആകും എന്നു പ്രതീക്ഷിക്കാമല്ലോ.

The Hours നല്ലൊരു കാൻഡിഡേറ്റ് ആണ്. എനിക്കതൊന്നുകൂടി കാണണം. ആദ്യം കണ്ടത് കുറെ വർഷം മുൻപാണ്. ഈയടുത്ത് ലൈബ്രറിയിൽ നിന്നും റെന്റ് ചെയ്തത് ഫുൾസ്ക്രീൻ വേർഷൻ ആയതിനാൽ കാണാതെ തിരിച്ചുകൊടുത്തു.

The Others കണ്ടിട്ടില്ല.
The Pursuit of Happyness ഇഷ്ടമായില്ല. The Pursuit of Money എന്നാണെനിക്കു തോന്നിയത്.

There Will Be Blood, Traffic, Lost in Translation ഇഷ്ടപ്പെട്ടു.


Lord of the Rings trilogy കുട്ടിപ്പടം എന്ന നിലയിലാണ് ആദ്യമേ സമീപിച്ചത്. നല്ല വിഷ്വത്സായിരുന്നു. അതിൽ കൂടുതൽ ഗൌരവത്തോടെ അതു കാണാനൊത്തില്ല. 10 മണിക്കുർ ആയതുകൊണ്ട് ഒന്നുകൂടി കാണാനും മടി.

Roby said...

പുതിയ വാർത്ത:
Cache സ്കോർസേസി റീമേക്ക് ചെയ്യുന്നു...:(

Nat said...

oh noooooooooooo.......

സ്വപ്നാടകന്‍ said...

സ്കോർസേസിയല്ലേ..

മോശമായിരിക്കാന്‍ വഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്..കണ്ടറിയാം..

സ്വപ്നാടകന്‍ said...

എവിടെ സോദെര്‍ബര്‍ഗിന്റെ "ചെ" ???
ഇം ഖ്വോന്‍ ടെകിന്റെ പെയിന്റഡ്‌ ഫയര്‍ ??

സ്വപ്നാടകന്‍ said...

ഒരു കാര്യം കൂടി..
മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ഈ ലിസ്റ്റില്‍ ഇടം പിടിച്ചതിലും ചെ ഒഴിവാക്കപ്പെട്ടതിലും എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു..

Roby said...

ചെ ആദ്യത്തെ ലിസ്റ്റിൽ തന്നെ ചേർത്തിട്ടുണ്ട്. വിട്ടുപോയതായിരുന്നു. ഓർമ്മിപ്പിച്ചതിനു നന്ദി.

t.k. formerly known as thomman said...

റോബി,
J. R. R. Tolkien-ന്റെ Lord of the Rings എന്ന നോവലിന്റെ സിനിമാരൂപം എന്നതാണെന്നു തോന്നുന്നു Lord of the Rings trilogy-യുടെ പ്രാധാന്യം. ബ്രിട്ടീഷ് നോവലാണെങ്കിലും അമേരിക്കയില്‍ ഒരു തലമുറയ്ക്ക് മൊത്തം സുപരിചിതമാണ് ആ ഫാന്റസി നോവല്‍. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇംഗ്ലണ്ടിന്റെ സ്ഥിതിയെക്കുറിച്ചുള്ള ഒരു അലിഗറിയാണ് ആ നോവലെന്നും പറയപ്പെടുന്നു. എന്തായാലും എനിക്ക് ആ സിനിമകള്‍ അത്ര ഇഷ്ടമല്ല. (പേരില്‍ ചെറിയ സാമ്യം തോന്നുന്ന, ബ്രിട്ടീഷ് നോവലിസ്റ്റ് William Golding-ന്റെ Lord of the Flies-എന്ന നോവലും ഒരു അലിഗറി തന്നെയാണെന്നുള്ള കാര്യം രസകരമായി തോന്നുന്നു.)

ടി സിനിമാത്രയവും, 2009 തീരുന്നതിന്നുമുമ്പ് തിരക്കിട്ടിറക്കിയ Avatar/3D-യും സിനിമയുടെ സാങ്കേതിക വളര്‍ച്ചയ്ക്കും ജനപ്രീതിക്കും ചെറുതല്ലാത്ത സംഭാവനകളാണ് കഴിഞ്ഞ ദശാബ്ദത്തില്‍ കാഴ്ചവച്ചത്.

Shaji T.U said...
This comment has been removed by the author.
Shaji T.U said...

റൊബീ, നല്ല ലിസ്റ്റുകൾ കെട്ടോ... ചില ലിസ്റ്റിൽ മിക്കവാറും എല്ലാം തന്നെ കണ്ടവാ. മറ്റു ചിലത്‌ നേരെ തിരിച്ചും, എന്താണാവോ അങ്ങനെ സംഭവിച്ചത്‌ :) ടരന്റിനോവിനേയും, ചാൻ വൂ പാർക്കിനേയും മറന്നതാണോ?

sreedharan.t.p said...

സമഗ്രമായ ഒരു ലിസ്റ്റ് തന്നതിന് നന്ദി.
നല്ല സിനിമകള്‍ തേടിപിടിച്ചു കാണുകയാണ് ... ഇത് തീര്‍ച്ചയായും ഒരു വഴി കാട്ടിയാണ് , നന്ദി.

Devadas V.M. said...

thnx :)

വിനയന്‍ said...

നല്ല ലിസ്റ്റ്‌. മറ്റു ചില സിനിമകള്‍ പരാമര്‍ശിക്കുന്നു. Du Levande, last life in the universe,Let the right one in, Into the wild ...etc...

ha! said...
This comment has been removed by the author.
ha! said...

That was a real smart list, Roby.
:)

'Saddest Music in the world' by Guy Maddin tops my list of last decade.

And,true,Caché comes right where you placed it.

Lemme add some more absolute loves;

Me and you and everyone we know – Miranda July
Head On- Fatih Akin
The Cell – Tarsem Singh
Warm water under red bridge- Shohei Imamura
The Reader - Stephen Daldry
Tropical Malady - Apichatpong Weerasethakul
Millennium mambo - Hsiao-hsien Hou
The Vertical Ray of the Sun - Anh Hung Tran
C.R.A.Z.Y - Jean-Marc Vallée
Turtles can fly - Bahman Ghobadi
What time is it there?- Tsai ming liang
Talk to her and Broken Embraces- Pedro Almodover
A prophet - Jacques Audiard
Hero - Yimou Zhang
Hukkle - György Pálfi

Roby said...

വിനയൻ,
അതിൽ Last life in the universe ഒഴികെയെല്ലാം കണ്ടിട്ടുണ്ട്. Du Levande-ഞാനീ ബ്ലോഗിലെഴുതിയിരുന്നു.

ഹസൻ,
ഹസന്റെ ലിസ്റ്റിൽ കുറെയെണ്ണം കണ്ടു. ഇനിയും കുറെ കാണാനുമുണ്ട്. warm water under the red bridge ഒക്കെ വിട്ടുപോയതായിരുന്നു. ലിസ്റ്റിനു നന്ദി..:)

വിനയന്‍ said...

Du Levande..ഞാനിപ്പോഴാണ് അത് ശ്രദ്ധിച്ചത്. @ha! ...Good List man..അതില്‍ പകുതി ഞാന്‍ കണ്ടിട്ടുണ്ട്.'A prophete' ഞാന്‍ പകുതി കണ്ടു വെച്ചിട്ടുണ്ട്(രണ്ടര മണിക്കൂര്‍!! ഹോ!). പക്ഷെ അത് അത്രയ്ക്ക് നാന്നായോന്നു ഒരു സംശയം.

soulmate said...

Hi

Have you seen German Movie "Adam's Apfel" ( I think it is adam's apple)

Please see it and comment on it in your blog

Antony said...

"Mullohland Drive" ozhivakkiyathil albhuthavum oralpam njettalumundayi..

You have made some big omissions, but other than that the list is simply great

Antony said...
This comment has been removed by the author.
vijayakumarblathur said...

നല്ല അനുഭവം, പുതിയ അറിവുകൾ, നന്ദി, ഞാൻ ഇവിടെ എത്താൻ വൈകി...എന്റെ ബ്ലോഗ് സിനിമയെക്കുറിച്ചുതന്നെ http://cinemajalakam.blogspot.com/

manojpattat said...

ഈ പോസ്റ്റ് കാണാന്‍ താമസിക്കാന്‍ പാടില്ലായിരുന്നു..മോശമായി..

manojpattat said...

ഈ പോസ്റ്റ് കാണാന്‍ താമസിക്കാന്‍ പാടില്ലായിരുന്നു..മോശമായി..

Jikkumon - Thattukadablog.com said...

ലിസ്റ്റിന്‌ നന്ദി !!

BIJU.K.CHUZHALI said...

nalla cinemakal paranju thannathinu nandi biju k chuzhali

മാഹിക്കാരെ ഇതിലെ ഇതിലെ.... said...

ടോപ് മൂവീ ചാര്‍ട്ട് നോക്കി സിനിമ കാണുന്ന ആളാൺ ഞാൻ. (Coz don't like to waste my time!) അത് കൊണ്ട് തന്നെ ഞാനും ഭാര്യയും തമ്മിൽ പൊരിഞ യുദ്ധമാണ്! അവളുടെ വാദം "സീരിയലിനെ തോല്പിക്കാൻ കേരളാപോലീസ് വളർന്നിട്ടില്ല!!)

എന്ത് ചെയ്യാം ! Generation gap?

അതോ സാംസ്കാരികമായ അധ;പതനമോ? (ഭാര്യ കേൾക്കണ്ട.)


പുസ്തകമായാലും, സിനിമയായാലും, റിവ്യൂവിന്റെ short list Wallet ൽ കൊണ്ട് നടക്കുന്ന ആളാൺ ഞാൻ! നിങളുടെ ലിസ്റ്റ് എന്നെ എത്ര മാത്രം satisfy ചെയ്യും എന്ന് നോക്കട്ടെ? ഈ മറ്റ് രാജ്യ സിനിമകൾ എങിനെ കാണും? ഇന്റർനെറ്റിലുണ്ടാകുമോ? ഇന്റർനെറ്റിൽ തന്നെ തപ്പി, തപ്പി എന്റെ പരിപ്പെടുക്കും?

എന്നാലും നന്ദി!


(ചിലപുസ്തകങൾ (even it got Sahitya Acadamy Award) not fulfilling my Gust!


നിങളെഴുതിയ ഒരെറ്റ സിനിമയും ഞാൻ കണ്ടിട്ടില്ല! Except No Country for old men!