Monday, May 20, 2013

എമ്മ ബ്ലാങ്കിന്റെ അന്ത്യദിനങ്ങൾ (2010)

         
ഈ വർഷത്തെ കാൻ ഫെസ്റ്റിവലിൽ ഞാനേറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിലിം അലക്സ് വാൻ വാർമർഡാമിന്റെ ബോർഗ്മാൻ ആണ്. ഏതാനും വർഷം മുൻപ് Little Tony (1998) കണ്ടതുമുതലാണ് ഞാൻ ഈ സംവിധായകനെ ശ്രദ്ധിച്ചു തുടങ്ങിയത്. His films are comedies in their most peripheral level. You could call them dark comedies.

             വിചിത്രമായ രീതിയിൽ കഥയും കഥാപാത്രങ്ങളും സിനിമയ്ക്കു പുറത്തേയ്ക്ക് വളരുന്നത് വാർമർഡാമിന്റെ സിനിമകളിൽ സാധാരണയാണ്. ഒരു കഥാപാത്രവും തിരക്കഥാകൃത്തും തമ്മിലുള്ള ഇടപാടുകളും തർക്കങ്ങളുമാണ്  Ober (2006) എന്ന സിനിമയുടെ വിഷയം. വളരെ ചെറിയൊരു ചുറ്റുപാടിൽ, ചുരുക്കം കഥാപാത്രങ്ങളെവെച്ച്, പ്രാപഞ്ചികമാനങ്ങളുള്ള കഥകളാണു വാർമർഡാം പറയുന്നത്.

              The Last Days of Emma Blank (2010) മരണം കാത്തുകഴിയുന്ന എമ്മ ബ്ലാങ്ക് എന്നൊരു സ്ത്രീയുടെയും അവരുടെ വേലക്കാരുടെയും/കുടുംബാംഗങ്ങളുടെയും കഥയാണ്. This is one of those movies where the literal meaning doesn't make any sense and the symptomatic meaning makes a whole lot of sense.

              എമ്മ ബ്ലാങ്ക് ധനികയാണ്. അവരുടെ മരണശേഷം സ്വത്ത് ഭാഗിച്ചെടുക്കാം എന്ന പ്രതീക്ഷയിലാണ് അവരുടെ നിർബന്ധങ്ങളും humiliation-നും സഹിച്ച് കുടുബാംഗങ്ങൾ അവരെ പരിചരിക്കുന്നത്. എല്ലാവരും എമ്മയുടെ ആവശ്യപ്രകാരം ഓരോ റോൾ പ്ലേ ചെയ്യുന്നു. സിനിമയുടെ ആദ്യത്തെ അരമണിക്കൂർ ഈ വേഷങ്ങൾ അവതരിപ്പിക്കുകയാണ്. അതിനു ശേഷം ഈ കഥാപാത്രങ്ങൾ എങ്ങനെ പരസ്പരം ബന്ധപ്പെടുന്നുവെന്നും, ആ ബന്ധങ്ങളുടെ മാനിപുലേഷനും, അപ്രതീക്ഷിതമായ ചില വെളിപ്പെടുത്തലുകൾ ബന്ധങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നുമാണ് പിന്നീടുള്ള ഭാഗം. കഥാപാത്രങ്ങളുടെ സിനിമയ്ക്കുള്ളിലെ വേഷങ്ങൾ പോലും വിചിത്രമാണ്. തിയോ എന്ന വീട്ടുനായയുടെ വേഷം അഭിനയിക്കുന്നത് സംവിധായകൻ വാർമർഡാം തന്നെയാണ്. തിയോയെ ആളുകൾ വിളിക്കുന്നത് നായയെ വിളിക്കുന്നതുപോലെയാണ്.  തിയോ നായയെ പോലെ വെളിക്കിരിക്കുന്ന ഒരു രംഗം തന്നെയുണ്ട് സിനിമയിൽ. ഈ രംഗങ്ങളൊക്കെ കണ്ട് ചിരിക്കണോ ചിന്തിക്കണോ എന്ന പ്രതിസന്ധിയിലായിരുന്നു ഞാൻ.
                                 തിയോ എന്ന വീ‍ട്ടുനായ. (അഭിനയിക്കുന്നത് സംവിധായകൻ അലക്സ് വാൻ വാർമർഡാം)

                   പ്രത്യക്ഷത്തിലുള്ള കോമഡിയ്ക്കും വൈചിത്ര്യത്തിനുമപ്പുറം ഈ സിനിമ അങ്ങേയറ്റം പൊളിറ്റിക്കലുമാണ്. തിയോ എന്ന കഥാപാത്രം തന്നെ സിനിമയുടെ രാഷ്ട്രീയമാനങ്ങളിലേക്കുള്ള സൂചനയാണ്. വെറും നായ മാത്രമാകാതെ തിയോ പലപ്പോഴും കഥയിൽ ഇടപെടുന്നത് നമുക്ക് കാണാം. എമ്മയുടെ മകൾ ഗോണി (Eva van de Wijdeven) മാർട്ടിൻ എന്നൊരാളുമായി പ്രണയത്തിലാകുമ്പോൾ, മാർട്ടിൻ ഗോണിയെ അന്വേഷിച്ച് എമ്മയുടെ വീട്ടിലെത്താതിരിക്കാൻ മാർട്ടിനെ വധിച്ച്, മരിച്ചു എന്നു പോലും തോന്നാത്ത രീതിയിൽ ബീച്ചിലിടുന്നത് തിയോ ആണ്. എമ്മയുടെ സമ്പാ‍ദ്യം മുഴുവൻ സ്റ്റോക്ക് മാർക്കറ്റിൽ നഷ്ടപ്പെട്ടു എന്നറിയുമ്പോൾ കുടുംബാംഗങ്ങളെല്ലാം എമ്മയ്ക്കെതിരെ തിരിയുമ്പോഴും എമ്മയോട് വിശ്വസ്ഥനായി നിലകൊള്ളുന്നത് തിയോ മാത്രമാണ്. എന്തുകൊണ്ട് ഒരു നായയ്ക്കു പകരം മനുഷ്യനെ കഥാപാത്രമാക്കി എന്നത്, മേൽ സൂചിപ്പിച്ചതു പോലെ കഥയിൽ ഇടപെടാനുള്ള സാധ്യതയ്ക്കുക്കുവേണ്ടി മാത്രമല്ല. ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം അവരെന്തായിട്ടാണോ കാണപ്പെടുന്നത്, അതുപോലെയല്ല, മറിച്ച് മറ്റെന്തിനെയോ സൂചിപ്പിക്കുന്നു എന്ന വസ്തുതയിലേക്കുള്ള സൂചനയാണിത്. ഈ സിനിമയുടെ ആശയത്തെക്കുറിച്ച് എന്റെ വ്യാഖ്യാനം ഇങ്ങനെയാണ്.വ്യാഖ്യാനമായതുകൊണ്ട് അതിലേക്കെത്താൻ ഒബ്ജക്ടീവ് മെത്തേഡുകളൊന്നുമില്ല. അതുകൊണ്ടുതന്നെ മറ്റൊരാൾക്ക് വേറൊരു സെറ്റ് അർത്ഥങ്ങളും ഉണ്ടാക്കാം. (ചുരുക്കത്തിൽ, ഗ്രാൻഡ് തിയറിയാണ്.അല്പം ഉപ്പു കൂട്ടി വിഴുങ്ങാൻ ശ്രദ്ധിക്കുക...!!)

                      ഈ സിനിമയിലെ കഥാപാത്രങ്ങൾ ഒരു കാപിറ്റലിസ്റ്റ് സോഷ്യൽ സെറ്റപ്പിലെ വിവിധഘടകങ്ങളെയാണു പ്രതിനിധീകരിക്കുന്നതെന്ന് സങ്കല്‍പ്പിക്കുക. സിനിമയിൽ ദൃശ്യവത്കരിക്കപ്പെടുന്ന എമ്മയുടെ വീടും ചുറ്റുപാടുകളുമാണ് രാജ്യം. ആ രാജ്യത്തെ ഉന്നതാധികാരം (മൂലധനത്തിന്റെ നിയന്ത്രണം) കൈയാളുന്ന ആളുകളെയാണ് (രാജാവ്/രാജ്ഞി/പ്രെസിഡന്റ്) എമ്മ പ്രതിനിധീകരിക്കുന്നത്. എമ്മയുടെ ഭർത്താവിന്റെയും വേലക്കാരന്റെയും വേഷമഭിനയിക്കുന്ന ഹെനെവെൽഡ് എന്ന കഥാപാത്രം, ജനപ്രതിനിധിസഭ അടക്കമുള്ള ഇടനിലക്കാരെ പ്രതിനിധീകരിക്കുന്നു. പ്രധാനവേലക്കാരിയായ ബെല്ല, ബ്യൂറോക്രസി. വീട്ടുനായയായ തിയോ പോലീസ്/പട്ടാളത്തെ പ്രതിനിധീകരിക്കുന്നു. ബെല്ലയുടെ മകനായ മെയറും, ഹെനെവെൽഡിന്റെയും എമ്മയുടെയും മകളായ ഗോണിയും പൊതുജനങ്ങളെയും തൊഴിലാളികളെയും പ്രതിനിധീകരിക്കുന്നു.

                        മൂലധനം നഷ്ടപ്പെട്ടു എന്നറിയുമ്പോൾ ജനപ്രതിനിധികളും ജനങ്ങളും ബ്യൂറോക്രസിയുമടക്കമുള്ളവർ രാജാവിന്/പ്രസിഡന്റിനെതിരെ തിരിയുന്നു. എന്നാൽ പോലീസ്/പട്ടാളം മാത്രം കൂടെ നിൽക്കുന്നു. തിയോയെക്കുറിച്ച്, He doesn't think for himself. He is not human എന്ന പരാമർശം കൂടി പരിഗണിക്കുക. ഹെനെവെൽഡും (ജനപ്രതിനിധികൾ) ബെല്ലയും (ബ്യൂറോക്രസി) തമ്മിൽ അവിഹിതബന്ധത്തെക്കുറിച്ച് സിനിമയിൽ സൂചനയുണ്ട്. ഹെനെവെൽഡ് തന്റെ താത്പര്യത്തിനു വിരുദ്ധമായി നിൽക്കുമ്പോൾ ഇനി ഹാൻഡ്ജോബ് തരില്ല എന്നൊരു ഭീഷണിയും ബെല്ല ഉയർത്തുന്നുണ്ട്. ഗോണിയും മെയറും തമ്മിൽ പ്രേമവും ശാരീരികബന്ധവുമുണ്ടാകുന്നതിനെ ബെല്ലയും ഹെനെവെൽഡും ഒരേപോലെ എതിർക്കുന്നുണ്ട്. ഭരണകൂടത്തിന്റെ താത്പര്യത്തിനു വിരുദ്ധമായ പൊതുജന ഇടപാടുകൾ തടയപ്പെടുമെന്നർത്ഥം. മെയർ, ആർക്കും വേണ്ടാത്ത, തകർന്ന ഒരു കനു (canoe) നന്നാക്കിയെടുക്കുന്നത് എമ്മയും ഹെനെവെൽഡും തടയുന്നുണ്ട്. എതിർപ്പുകൾ വകവെക്കാതെ മെയർ റിപ്പയറിംഗ് പൂർത്തിയാക്കുമ്പോൾ എമ്മ, പോലീസിനെ(തിയോ) കൊണ്ട് അത് തകർക്കുന്നു. ഭരണകൂടതാത്പര്യത്തിനു വിരുദ്ധമായ നിർമ്മാണപ്രക്രിയകളും സർഗാത്മകവൃത്തികൾ പോലും തടയപ്പെടും എന്നർത്ഥം.
                                                                 മെയർ തകർന്ന ഒരു കനൂ നന്നാക്കിയെടുക്കുന്നു.

                                                     മെയർ നന്നാക്കിയ കനൂ എമ്മയ്ക്കു വേണ്ടി തിയോ തകർക്കുന്നു.

എമ്മയോടും വീട്ടിലെ മറ്റുള്ളവരോടുമുള്ള പ്രതിഷേധം എന്ന നിലയിൽ മെയർ വീട്ടുമുറ്റത്ത് സ്വസ്തിക വരയ്ക്കുന്നു.
                                                 അധികാരകേന്ദ്രങ്ങളുടെ ഫാസിസ്റ്റ് സ്വഭാവത്തോടുള്ള പ്രതികരണം.

മെയർ വരച്ച സ്വസ്തിക ഹെനെവെൽഡ് ഇടപെട്ട് മായ്ച്ചു കളയുന്നു. പിറ്റേദിവസം മെയറെ എമ്മയുടെ മുന്നിലേക്ക് വിളിപ്പിക്കുന്നു. (സെൻസർഷിപ്പുകളും ഫേസ്ബുക്ക് അറസ്റ്റുകളും ആർക്കെങ്കിലും ഓർമ്മ വരുന്നുണ്ടോ?)
                   മെയർ സംസാരിക്കുമ്പോൾ തന്നെ അഭിസംബോധന ചെയ്യേണ്ടതെങ്ങനെയെന്നതിനു പോലും എമ്മ നിബന്ധനകൾ വെക്കുന്നു.മുൻപ്, ഹെനെവെൽഡ് തന്റെ മുന്നിൽ വരുമ്പോൾ ഒരു പ്രത്യേകതരം മീശ ധരിക്കണമെന്ന് എമ്മ നിഷ്കർഷ വെക്കുന്നുണ്ട്. ഇത് കോടതിയിൽ നിർബന്ധമുള്ള യുവറോണർ വിളികളും വക്കീലന്മാരുടെ പ്രത്യേക വേഷവിധാനവുമൊക്കെയാണ് എന്നെ ഓർമ്മിപ്പിച്ചത്.

                       ഇടയ്ക്ക് ഗോണി, മാർട്ടിൻ എന്നൊരാളുമായി ഇഷ്ടത്തിലാകുന്നുണ്ട്. ഗോണിയെ തേടി എമ്മയുടെ വീട്ടിലെത്തുന്ന അപരിചിതനായ മാർട്ടിനെ തിയോ വധിക്കുന്നു. ജനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള പുതിയ ആശയങ്ങളുടെ വരവിനെയാണോ മാർട്ടിൻ പ്രതിനിധീകരിക്കുന്നത്? മാർട്ടിന്റെ കൊലപാതകം അമേരിക്കയിൽ നടന്ന മക്കാർത്തിയൻ കമ്യൂണിസ്റ്റ് വേട്ടയെ ഓർമ്മിപ്പിക്കുന്നുണ്ടോ?

എമ്മയുടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടു എന്നറിയുന്ന കുടുംബാംഗങ്ങൾ അവർക്കെതിരെ തിരിയുന്നു. സിനിമയുടെ അവസാനഭാഗങ്ങൾ അക്ഷരാർത്ഥത്തിൽ ഷോക്കിംഗ് ആണ്. എമ്മയുടെ മരണശേഷം, ഹെനെവെൽഡ് അടക്കമുള്ളവർ ചേർന്ന് തിയോയെയും വധിച്ച് ഒരേ കുഴിയിൽ അടക്കം ചെയ്യുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ജനപ്രതിനിധികളും ബ്യൂറോക്രസിയും ജനങ്ങളോട് ചേർന്ന ഭരണകൂടത്തെയും പട്ടാളത്തെയും കീഴടക്കുന്ന സായുധവിപ്ലവസങ്കല്പങ്ങളാണോ സംവിധായകൻ അവതരിപ്പിക്കുന്നത്?


ജാമ്യം : ഈ വ്യാഖ്യാനം തന്നെ സിനിമയിലെ എല്ലാ രംഗങ്ങളുമായും ചേർന്ന് പോകുന്നുണ്ടാവില്ല. വ്യാഖ്യാനങ്ങളുടെ ഒരു സൗകര്യം തന്നെ അവനവന്റെ ആശയങ്ങൾക്ക് ഫിറ്റ് ചെയ്യുന്ന രീതിയിൽ വളച്ചൊടിക്കാമെന്നതാണല്ലോ. ഇവിടെ ഞാൻ കൺഫ്യൂസ്ഡ് ആണ്. ഈ കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന അർത്ഥത്തിലേക്ക് സിനിമയുടെ പാഠത്തിൽ നിന്നും ലോജിക്കലായി എത്തിച്ചേരാനാവുമെന്ന് തോന്നുന്നില്ല. അതുകൊണ്ട്, ഇതുപോലെ അന്തർജ്ഞാനത്തിലൂടെ അർത്ഥം ഉണ്ടാക്കുന്ന രീതി, (making meaning than finding meaning) വ്യാഖ്യാനം (interpretation) ആണെന്നാണ് ഞാൻ കരുതുന്നത്. വ്യക്തിപരമായി വ്യാഖ്യാനങ്ങളോട് യോജിപ്പില്ല. ഇത് ഒരു പരീക്ഷണാർത്ഥം ചെയ്യുന്നതാണ്. എന്നാൽ വ്യാഖ്യാനം എന്ന രീതിയിൽ ഞാനിവിടെ എഴുതിയ ആശയങ്ങളെയും encompass ചെയ്യുന്നരീതിയിൽ കൂടുതൽ ജെനറലായ ഒരു ആലങ്കാരികാർത്ഥത്തിലേക്ക് എത്തിച്ചേരാനാകുമെന്ന് തോന്നിയാൽ ഈ പോസ്റ്റ് എഡിറ്റ് ചെയ്യുന്നതായിരിക്കും. പാഠത്തെ മാത്രം ആസ്പദമാക്കിയുള്ള വായനകൾ വല്ലാതെ പരിമിതപ്പെടുത്തുന്നതായിരിക്കുമെന്ന് തോന്നുന്നു, പ്രത്യേകിച്ച് ഇതുപോലുള്ള സിനിമകളുടെ കാര്യത്തിൽ. ലാന്തിമോസിന്റെ ഗ്രീക്ക് ഫിലിം ഡോഗ്ടൂത്ത്, അടൂരിന്റെ എലിപ്പത്തായം, പൊളൻസ്കിയുടെ നൈഫ് ഇൻ ദി വാട്ടർ എന്നീ സിനിമകളൊക്കെ ഈ ഗണത്തിൽ പെടുന്നവയാണ്.

7 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

വളരെ മനോഹരമായി എഴുതിയിരിക്കുന്നു . ലോക സിനിമകളെ അടുത്തറിയാൻ താങ്കളുടെ ബ്ലോഗ്‌ വളരെയധികം സഹായിക്കുന്നു

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഉന്നതനിലവാരമുള്ള നിരൂപണം ..കൂടുതല്‍ രചനകള്‍ കാത്തിരിക്കുന്നു

സ്വപ്നാടകന്‍ said...

കിടു!!..

ചിലപ്പോഴൊക്കെ ഡോഗ്ടൂത്തിനെ ഓർമിപ്പിച്ചു..

http://www.imdb.com/title/tt1379182/?ref_=sr_1

Unknown said...

സിനിമകളെക്കുറിച്ചുള്ള താങ്കളുടെ പഠനങ്ങളും വിശകലനങ്ങളും നന്നായിട്ടുണ്ട്.അഭിനന്തനങ്ങള്‍.,ഒരു സിനിമാസ്വാദകനെന്ന നിലയില്‍ ഈ രണ്ടു സിനിമകളെക്കുറിച്ചുള്ള പഠനങ്ങള്‍ പ്രതീക്ഷിക്കുന്നു.(spring,summer,fall,winter and spring, akiro kurasova's Dreams)
ഈ രണ്ടു സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്ന
മാജിക്കല്‍റിയലിസത്തിന്റെ സാധ്യതകള്‍,ദര്‍ശനങ്ങള്‍,കലാകാരനെയും പ്രേക്ഷകനെയും തമ്മില്‍ ഇടകലര്‍ത്തുന്ന പുതിയ ദൃശ്യമാനങ്ങള്‍ etc.

Roby said...

അഭിപ്രായങ്ങൾക്ക് നന്ദി.

ജിബിൻ,
ആ രണ്ടു സിനിമകളെക്കുറിച്ചും എഴുതാൻ എനിക്ക് ഇപ്പൊൾ പ്ലാനൊന്നുമില്ല. Kurosawa doesn't interest me anymore. ഡ്രീംസിലെ ടണൽ എന്ന സെഗ്മെന്റ് ഇഷ്ടപ്പെട്ടിരുന്നു. ബാക്കിയുള്ളവ പ്രീച്ചിംഗ് ആയിട്ടാണ് തോന്നിയത്. ഞാൻ അതിനി ഒരിക്കൽ കൂടി കാണാൻ സാധ്യതയില്ല.

spring,summer,fall,winter and spring കണ്ടിട്ട് 6 വർഷമെങ്കിലുമായി. കിം കി ഡുകിന്റെ മറ്റു സിനിമകളിൽ നിന്നു വ്യത്യസ്ഥമായി ഒരു straight forward morality tale ആയിട്ടാണു തോന്നിയത്.

baashpa said...

റോബിയേട്ടന്‍ വീണ്ടും സജീവമായി എഴുതണം.dr.robiyettanu CONGRATULATION....

Compliance (2012),
Elles (2011),
Stories that exist only when remembered. ഈ films comment pls..

baashpa said...

റോബിയേട്ടന്‍ വീണ്ടും സജീവമായി എഴുതണം.dr.robiyettanu CONGRATULATION....

Compliance (2012),
Elles (2011),
Stories that exist only when remembered. ഈ films comment pls..